മാന്യരേ,
വർഷങ്ങൾക്കു മുമ്പ് ശ്രീനാരായണ ഗുരുദേവന്‍റെ പാദസ്പർശങ്ങളാൽ അനുഗ്രഹീതമായതും ഗുരുദേവന്‍റെ അനുഗ്രഹീത പ്രഥമ ശിഷ്യൻ ബ്രഹ്മശ്രീ ബോധാനന്ദസ്വാമികൾ ബിംബ പ്രതിഷ്ഠ നടത്തി ശ്രീനാരായണ ഗുരുദേവൻ കനിഞ്ഞു നൽകിയ അതിമനോഹരമായ പേരാണ് ശ്രീവിശ്വനാഥപുരം.
ഇരിങ്ങാലക്കുട SNBS സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ചരിത്ര പ്രസിദ്ധമാണ്. നാലു പ്രാദേശിക വിഭാഗങ്ങളുടെ സഹകരണത്തോടെ ഒരു ദേശത്തിന്റെ കൂട്ടായ്മയിൽ ഭക്തിയുടെയും സൗഹൃദത്തിന്റെയും പ്രതീകമായി താളമേളങ്ങളുടെ ലഹരിയിൽ മധുര വിസ്മയങ്ങളിലേക്ക് പൂത്തുലയുന്ന വർണ്ണക്കാവടികളും, ചമയ വിസ്മയങ്ങളുമായി ഗജവീരന്മാരും, ആചാരാനുഷ്ഠനങ്ങളോടെ ശ്രീ വിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ അണി നിരന്ന് ഭക്തിനിർഭരമാക്കുന്നു; മനസ്സിൽ പുളകം ചാർത്തുന്നു.